ലഡു തയ്യാറാക്കുന്ന വിധം

   ചേരുവകള്‍

പഞ്ചസാര             1 കിലോ
കടലപ്പൊടി            അരക്കിലോ
ഏലക്കാപൊടി       1 നുള്ള്‌
നെയ്യ്‌                     ആവശ്യത്തിന്‌
ഫുഡ്‌കളര്‍             1 നുള്ള്‌
ജാതിക്കപ്പൊടി       1 നുള്ള്‌
അണ്ടിപ്പരിപ്പ്‌          6 എണ്ണം
കിസ്‌മിസ്‌              10 എണ്ണം
കല്‍ക്കണ്ടപ്പൊട്ട്‌     അര ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം
പഞ്ചസാര ഒന്നരക്കപ്പ്‌ വെള്ളത്തില്‍ നന്നായി തിളപ്പിച്ചെടുക്കുക. പഞ്ചസാര പാവ്‌ രണ്ട്‌ നൂല്‍ പരുവത്തില്‍ വാങ്ങി വെക്കുക. പിന്നീട്‌ ഇളക്കരുത്‌. ചീനച്ചട്ടിയില്‍ ആവശ്യത്തിന്‌ നെയ്യ്‌ ഒഴിച്ച്‌ ചൂടാക്കുക. കടലപ്പൊടി ഒരു നുള്ള്‌ ഉപ്പ്‌, ഫുഡ്‌ കളര്‍ (മഞ്ഞയോ ചുവപ്പോ) ചേര്‍ത്ത്‌ കുഴമ്പു പരുവത്തില്‍ കലക്കിവെക്കുക. നെയ്യ്‌ നന്നായി
ചൂടായി വന്നാല്‍ ഉള്ള്‌ കുഴിയുന്ന കോരി ചട്ടിക്ക്‌ മുകളില്‍ പിടിച്ച്‌ പതുക്കെ ഒഴിക്കുക. നെയ്യിലേക്ക്‌ തുള്ളിതുള്ളിയായി വീഴുന്ന രീതിയില്‍ കോരി പിടിക്കണം. നെയ്യിലേക്ക്‌ തുള്ളിതുള്ളിയായി വീഴുന്ന കൂന്തി നന്നായി വെന്ത്‌ മൂത്ത്‌ പോവുന്നതിന്‌ മുമ്പ്‌ വാങ്ങിവെച്ച പഞ്ചസാരപ്പാവിലേക്ക്‌ ചേര്‍ക്കുക. ഇങ്ങനെ ഓരോ പ്രാവശ്യവും ചേര്‍ത്തതിന്‌ ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഏലക്കായപ്പൊടി, ജാതിക്കപ്പൊടി, അണ്ടിപ്പരിപ്പ്‌, മുന്തിരി, കല്‍ക്കണ്ടിപ്പൊട്ട്‌ എന്നിവ ചേര്‍ത്തിളക്കി ചൂടാറിയ ശേഷം ഉരുട്ടിയെടുക്കുക. സ്വാദൂറും ലഡു തയ്യാര്‍

No comments:

Post a Comment

Powered by: Global Media Corporation
Contact: 9562278825, malayalitaste@gmail.com